ദേ കിടക്കുന്നു വഴിയില്‍ ഒരു സ്വര്‍ണ്ണ നാണയം!
രണ്ടു കൂട്ടുകാര്‍ നടന്നു പോവുമ്പോള്‍ ദേ കിടക്കുന്നു വഴിയില്‍ ഒരു സ്വര്‍ണ്ണ നാണയം!
ഒന്നാമന്‍ അത് വേഗം കയ്ക്കലാക്കി.
രണ്ടടി നടന്നപ്പോള്‍ ദേ വീണ്ടുമൊരെണ്ണം!
അതും സ്വന്തമാക്കിയത് ഒന്നാമന്‍ തന്നെ.
ഇരുവരും മുന്നോട്ടു പോയ്ക്കൊണ്ടിരുന്നപ്പോള്‍ ഒന്ന്.. രണ്ട്.. മൂന്ന്‍... എന്ന ക്രമത്തില്‍ സ്വര്‍ണ്ണ നാണയങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.
ഒന്നാമന്‍ ധ്രിതിയില്‍ നാണയങ്ങള്‍ പെറുക്കിയെടുത്തു.
അതിനിടയില്‍ തനിക്കു കിട്ടിയതൊക്കെ രണ്ടാമനും കൈവശപ്പെടുത്തി.
പിന്നീടങ്ങോട്ട് സ്വര്‍ണ്ണ നാണയങ്ങളുടെ ചെറു കുന്നുകള്‍ തന്നെ കണ്ടു തുടങ്ങി.
ഒന്നാമന് അടക്കാനാവാത്ത ആനന്തവും അതിലേറെ ആവേശവും.
തനിക്കു വഹിക്കാവുന്നതില്‍ കൂടുതല്‍ സ്വര്‍ണ്ണ നാണയങ്ങള്‍ ഒന്നാമന്‍ ശേഖരിച്ചു കഴിഞ്ഞിരുന്നു.
എന്നാല്‍ എന്താണ് സംഭവിച്ചു കൊട്നിരിക്കുന്നതെന്നറിയാത്ത കൌതുകമായിരുന്നു രണ്ടാമന്.
ചെറുസ്വര്‍ണ്ണ കുന്നുകള്‍ കണ്ടു തുടങ്ങിയതോടെ തന്നെ രണ്ടാമന്റെ കയ്യില്‍ നിന്നും പെറുക്കിയെടുത്തതെല്ലാം താനറിയാതെ താഴെ വീണു പോയിരുന്നു.
അതിര് കവിഞ്ഞ അന്ധാളിപ്പില്‍ അറിയാതെ തുറന്നു പോയ വാ അടയ്ക്കാന്‍ പോലും അയാള്‍ മറന്നു.
തനിക്കു മുന്‍പില്‍ അറ്റമില്ലാതെ നീണ്ടു കിടക്കുന്ന അനന്ത സുവര്‍ണ്ണപര്‍വ്വതങ്ങള്‍ അയാള്‍ കണ്ടു കഴിഞ്ഞിരുന്നു.
ഒന്നാമന്റെ ശ്രദ്ധ അപ്പോഴും തന്റെ കാല്‍ച്ചുവട്ടിലെ ചെറു നാണയക്കുന്നുകള്‍ കടന്നു മുന്‍പോട്ടു പോയിരുന്നില്ല.
അവ എങ്ങിനെയും ചാക്കുകളില്‍ നിറയ്ക്കാനുള്ള തത്രപ്പാടില്‍ ആയിരുന്നയാള്‍.
ചുറ്റുമുള്ള ലോകം അയാള്‍ മറന്നു കഴിഞ്ഞിരുന്നു.
എന്നാല്‍, അനന്തമായി തനിക്കു മുന്നില്‍ നീണ്ടു കിടക്കുന്ന സുവര്‍ണ്ണ ലോകം കണ്ടു അന്താളിച്ച് , ഒഴിഞ്ഞ കൈകളുമായി നില്‍ക്കുന്ന രണ്ടാമനെ കണ്ടപ്പോഴാണ് ഒന്നാമന് ശരിക്കും കൌതുകം തോന്നിയത്.
ഇവനെന്താ ഭ്രാന്തായോ!
"നിനക്ക് വേണ്ടെങ്കില്‍ എനിക്ക് വേണ്ടി കഴിയുന്നത്ര നാണയങ്ങളും മുത്തും പവിഴവും നീയും ശേഖരിക്കൂ."
രണ്ടാമനോടയാള്‍ അലറി വിളിച്ചു.
അവകാശികള്‍ ആരുമില്ലാതെ ആര്‍ക്കും വേണ്ടാതെ തനിക്കു ചുറ്റും അനന്തമായി വ്യാപിച്ചു കിടക്കുന്ന ഈ സമ്പത്ത് തന്റെ സഞ്ചികളില്‍ ശേഖരിയ്ക്കാന്‍ ശ്രമിക്കുന്നത് വെറും പാഴ്വേലയാണെന്ന് രണ്ടാമന് വളരെ നേരത്തെ ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു.
https://goo.gl/aQ9Kn4
