Friday, December 14, 2012

 ദേ കിടക്കുന്നു വഴിയില്‍ ഒരു സ്വര്‍ണ്ണ നാണയം!


രണ്ടു കൂട്ടുകാര്‍ നടന്നു പോവുമ്പോള്‍ ദേ കിടക്കുന്നു വഴിയില്‍ ഒരു സ്വര്‍ണ്ണ നാണയം!

ഒന്നാമന്‍ അത് വേഗം കയ്ക്കലാക്കി.

രണ്ടടി നടന്നപ്പോള്‍ ദേ വീണ്ടുമൊരെണ്ണം!
അതും സ്വന്തമാക്കിയത് ഒന്നാമന്‍ തന്നെ.

ഇരുവരും മുന്നോട്ടു പോയ്ക്കൊണ്ടിരുന്നപ്പോള്‍ ഒന്ന്.. രണ്ട്.. മൂന്ന്‍... എന്ന ക്രമത്തില്‍ സ്വര്‍ണ്ണ നാണയങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.

ഒന്നാമന്‍ ധ്രിതിയില്‍ നാണയങ്ങള്‍ പെറുക്കിയെടുത്തു.

അതിനിടയില്‍ തനിക്കു കിട്ടിയതൊക്കെ രണ്ടാമനും കൈവശപ്പെടുത്തി.

പിന്നീടങ്ങോട്ട് സ്വര്‍ണ്ണ നാണയങ്ങളുടെ ചെറു കുന്നുകള്‍ തന്നെ കണ്ടു തുടങ്ങി.
ഒന്നാമന് അടക്കാനാവാത്ത ആനന്തവും അതിലേറെ ആവേശവും.

തനിക്കു വഹിക്കാവുന്നതില്‍ കൂടുതല്‍ സ്വര്‍ണ്ണ നാണയങ്ങള്‍ ഒന്നാമന്‍ ശേഖരിച്ചു കഴിഞ്ഞിരുന്നു.

എന്നാല്‍ എന്താണ് സംഭവിച്ചു കൊട്നിരിക്കുന്നതെന്നറിയാത്ത കൌതുകമായിരുന്നു രണ്ടാമന്.

ചെറുസ്വര്‍ണ്ണ കുന്നുകള്‍ കണ്ടു തുടങ്ങിയതോടെ തന്നെ രണ്ടാമന്റെ കയ്യില്‍ നിന്നും പെറുക്കിയെടുത്തതെല്ലാം താനറിയാതെ താഴെ വീണു പോയിരുന്നു.

അതിര് കവിഞ്ഞ അന്ധാളിപ്പില്‍ അറിയാതെ തുറന്നു പോയ വാ അടയ്ക്കാന്‍ പോലും അയാള്‍ മറന്നു.
തനിക്കു മുന്‍പില്‍ അറ്റമില്ലാതെ നീണ്ടു കിടക്കുന്ന അനന്ത സുവര്‍ണ്ണപര്‍വ്വതങ്ങള്‍ അയാള്‍ കണ്ടു കഴിഞ്ഞിരുന്നു.

ഒന്നാമന്റെ ശ്രദ്ധ അപ്പോഴും തന്റെ കാല്‍ച്ചുവട്ടിലെ ചെറു നാണയക്കുന്നുകള്‍ കടന്നു മുന്‍പോട്ടു പോയിരുന്നില്ല.
അവ എങ്ങിനെയും ചാക്കുകളില്‍ നിറയ്ക്കാനുള്ള തത്രപ്പാടില്‍ ആയിരുന്നയാള്‍.

ചുറ്റുമുള്ള ലോകം അയാള്‍ മറന്നു കഴിഞ്ഞിരുന്നു.

എന്നാല്‍, അനന്തമായി തനിക്കു മുന്നില്‍ നീണ്ടു കിടക്കുന്ന സുവര്‍ണ്ണ ലോകം കണ്ടു അന്താളിച്ച് , ഒഴിഞ്ഞ കൈകളുമായി നില്‍ക്കുന്ന രണ്ടാമനെ കണ്ടപ്പോഴാണ് ഒന്നാമന് ശരിക്കും കൌതുകം തോന്നിയത്.

ഇവനെന്താ ഭ്രാന്തായോ!

"നിനക്ക് വേണ്ടെങ്കില്‍ എനിക്ക് വേണ്ടി കഴിയുന്നത്ര നാണയങ്ങളും മുത്തും പവിഴവും നീയും ശേഖരിക്കൂ."
രണ്ടാമനോടയാള്‍ അലറി വിളിച്ചു.






 
അവകാശികള്‍ ആരുമില്ലാതെ ആര്‍ക്കും വേണ്ടാതെ തനിക്കു ചുറ്റും അനന്തമായി വ്യാപിച്ചു കിടക്കുന്ന ഈ സമ്പത്ത് തന്റെ സഞ്ചികളില്‍ ശേഖരിയ്ക്കാന്‍ ശ്രമിക്കുന്നത് വെറും പാഴ്വേലയാണെന്ന് രണ്ടാമന് വളരെ നേരത്തെ ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു.





https://goo.gl/aQ9Kn4

Tuesday, June 26, 2012

പ്രവാസി ചെകുത്താനും കടലിനും നടുവില്‍ !





ഒരേ സമയം രണ്ടു നാടുകളെ സേവിക്കുകയും
ഒരേ സമയം രണ്ടു നാടുകളാലും വഞ്ചിക്കപ്പെടുകയു
ം ചെയ്യുക എന്നതാണ് പ്രവാസിയുടെ ശിരോലിഖിതം.

വിദേശ നാണ്യം നേടിക്കൊടുത്തും നാട്ടില്‍ നാണ്യചംക്രമണത്തിന്റെ നൈരന്തര്യം കാത്തു സൂക്ഷിച്ചും സ്വന്തം നാടിനെ ശക്തിപ്പെടുത്തുന്നുണ്ട് പ്രവാസി, ഒരു വശത്ത്.


ഇന്‍ഫ്രാ സ്ട്രക്ചറും അമ്പരചുംബികളും നാഗരികത തന്നെയും വര്‍ഷങ്ങളോളം ചോര നീരാക്കി പണിത് കൊടുത്തുകൊണ്ട് സ്വന്തമല്ലാത്ത മറുനാടിന്‍റെ പുരോഗതി പണിയുന്നു, മറുവശത്ത്.


എന്നാല്‍ ,

പോകുന്നതിനും വരുന്നതിനും പണമയക്കുനന്തിനും എയര്‍പ്പോര്‍ട്ട് ഉപയോഗിക്കുന്നതിനും തുടങ്ങി തൊട്ടതിനും പിടിച്ചതിനുമെല്ലാം നടുവൊടിക്കുന്ന നികുതി ചുമത്തിയും,
രണ്ടു വര്ഷം കൂടുമ്പോള്‍ നാട്ടിലൊന്നു പോയി വരാന്‍ കൊതിക്കുമ്പോള്‍ നട്ടെല്ലൊടിക്കുന്ന യാത്രക്കൂലി വാങ്ങിയും,
തോന്നിയ പോലെ യാത്ര മുടക്കിയും ദുരിതങ്ങള്‍ നല്‍കിയും ,

വിദേശ-വിദൂരതകളില്‍ എവിടെങ്കിലും ഒറ്റപ്പെട്ടു പോവുകയോ, നിസ്സാര സാങ്കേതികതകളില്‍ ഈയാംപാറ്റയെ പോലെ കുരുങ്ങി അങ്ങേയറ്റം നിരാശനായി അന്താരാഷ്‌ട്ര വിമാനത്താവളങ്ങളില്‍ ദിവസങ്ങള്‍ പട്ടിണി കിടക്കേണ്ടി വരികയോ ചെയ്‌താല്‍ , പ്രവാസിയുടെ ചെലവില്‍ സുഖിച്ചു വാഴുന്ന എംബസ്സി വെള്ളാനകള്‍ തിരിഞ്ഞു നോക്കാതെയും,


ഞെക്കി പിഴിഞ്ഞ് ചോര കുടിക്കാന്‍ സാധ്യമായ എല്ലാവിധ സാമ്പത്തിക ചതികളും ഇടതടവില്ലാതെ നടപ്പിലാക്കിയും, സ്വന്തം നാട് പ്രവാസിയെ നിരന്തരം പീഡിപ്പിച്ചുകൊണ്ടേയിരിക്കുന്നു
.

മാസങ്ങളോളം ശമ്പളം തരാതെ,

താമസിക്കാന്‍ അടിസ്ഥാന സൌകര്യങ്ങള്‍ നല്‍കാതെ,
സ്വദേശിവല്‍ക്കരണം എന്ന പേടിപ്പെടുത്തുന്ന ആയുധം കാട്ടി എപ്പോഴും നാടുകടത്തല്‍ ഭീഷണി മുഴക്കികൊണ്ട് ,

തോന്നുമ്പോള്‍ തോന്നിയ കാരണം പറഞ്ഞ് ഓര്‍ത്തിരിക്കാതെ നാട് കടത്തി ,


സ്വന്തം ജീവിതം ഹോമിച്ച് നാഗരികതയും ജീവിതവും വാണിജ്യവ്യവസായങ്ങളും പണിത്കൊടുത്ത പ്രവാസിയെ മറുനാടും നിരന്തരം നിഷ്കരുണം വഞ്ചിച്ചു കൊണ്ടേയിരിക്കുന്നു.


പ്രവാസിയുടെ അദ്ദ്വാന ഫലം പ്രത്യക്ഷമായും പരോക്ഷമായും അനുഭവിക്കുമ്പോഴും, വിസയും ടിക്കറ്റ്‌ ഉം ഒപ്പിക്കാന്‍ പറ്റാത്തതിനാല്‍ മാത്രം ഇതുവരെ പ്രവാസിയായിട്ടില്ലാത്തവരുടെ (ചിലരുടെയെങ്കിലും) 'പ്രയാസി'യെന്ന പരിഹാസവും പ്രവാസിക്ക് കിട്ടുന്ന വേദനയുള്ള പ്രതിഫലത്തില്‍ പെടും. 


*********************************
ബ്രാക്കെറ്റ്‌: 
സൌദിയില്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്‌, ജെര്‍മനി, തുടങ്ങി എണ്ണമറ്റ വിദേശ രാജ്യങ്ങള്‍ സ്വന്തം ബാങ്കുകള്‍ നടത്തി വന്‍ തോതില്‍ മൂലധനം ശേഖരിച്ചു അവരവരുടെ രാജ്യങ്ങളിലേക്ക്‌ കടത്തുന്നുണ്ട്. വര്‍ണ്ണനാതീതമാം വിധം ഭീമമായ ഈ പണക്കടത്തിന്റെ കണക്കെടുത്ത് തല പുണ്ണാക്കാന്‍ മെനക്കെടാത്ത സൗദി അധിര്‍ക്രുതര്‍ വിദേശി എല്ല് മുറിയെ പണിത്‌ സമ്പാദിക്കുന്ന പണം വര്‍ഷത്തില്‍ എത്ര പുറത്തു പോവുന്നു എന്ന് കൃത്യമായി കണക്കെടുത്തു ദിവസവും എന്നോണം രാവിലെ തന്നെ റേഡിയോയില്‍ പ്രക്ഷേപണം ചെയ്തു ഭീതിപ്പെടുകയാണ്.

എന്നാല്‍ മേലനങ്ങി പണിയെടുത്തു ശീലമില്ലാത്ത ഇവരുടെ ദൈനന്തിന ജോലികള്‍ മുതല്‍ അങ്ങോട്ട്‌ സര്‍വ്വ വ്യാപാര വ്യവസായങ്ങളും പുരോഗമന പ്രവര്‍ത്തനങ്ങളും തുച്ഛമായ പ്രതിഫലത്തിനു ഏറ്റെടുത്തു നടത്തി കൊണ്ട് പോവുന്ന സാധാരണ വിദേശി തൊഴിലാളിയുടെ പിച്ചചട്ടിയില്‍ എത്രയുണ്ടെന്ന് നോക്കുമ്പോള്‍ .. ഇവരുടെയൊക്കെ അത്യന്താധുനിക സുഖ സൌകര്യങ്ങള്‍ വിദേശിയുടെ അദ്ദ്വാന ഫലമാണെന്നവര്‍ മറന്നു പോവുന്നു.
 


ഇവരുടെ കണക്ക് പ്രകാരം വര്ഷത്തില്‍ 90 ബില്യന്‍ റിയാല്‍ വിദേശ തൊഴിലാളികള്‍ കടത്തി കൊണ്ട് പോവുമ്പോള്‍ , മാക് ഡോണാള്‍ഡും , കെന്റക്കിയും പെപ്സിയും കൊക്കകൊലയും, ഹാര്‍ഡീസും, ഹംബെര്‍ഗരും തുടങ്ങി അനേകായിരം വിദേശി ഫുഡ്‌ കൊര്‍പ്പരെട്ടുകളും ; സൗദി ബ്രിട്ടിഷ്, സൗദി അമേരിക്കന്‍ , സൗദി ഫ്രഞ്ച്, സൗദി ജര്‍മ്മന്‍ സൗദി പോളിഷ്, സൗദി .... ... അങ്ങിനെയങ്ങിനെ എണ്ണമറ്റ വിദേശി ബാങ്കുകളും കടത്തുന്നത് ആയിരക്കണക്കിന് ബില്ല്യനുകള്‍ ആണെന്ന വസ്തുതക്ക് മുന്നില്‍ അവര്‍ കണ്ണടയ്ക്കുകയോ , കണ്ടില്ലെന്നു വെയ്ക്കുകയോ ചെയ്യുന്നു.
 

Join Pravasi Malayali:
https://www.facebook.com/groups/pravasimalayalika