മനുഷ്യന് തൊട്ടോ കണ്ടോ അറിയാന്‍ ആവാത്ത, വിശദീകരിക്കാന്‍ കഴിയാത്ത പല വസ്തുതകളില്‍ പ്രധാനമായ ഒന്നാണ് ജീവന്.
ഈ പ്രപഞ്ചത്തിന്റെ പ്രായവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ നിസ്സാരമായ ഒരു കാലയളവിനുള്ളില്‍ ജനിച്ചു ജീവിച്ചു മരിച്ചു മണ്ണടിഞ്ഞു പോവുന്ന ഒരു പ്രതിഭാസമാണ് മനുഷ്യന്. ഈ ഉണ്മയും ആയി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യ ജന്മം എന്ന (ജനനം-ജീവിതം-മരണം എന്നിവ ഉള്‍ക്കൊള്ളുന്ന) പ്രക്രിയ എത്ര നിസ്സാരമാണോ അതിലേറെ ദുര്‍ബലവും പരിമിതവുമാണ് മനുഷ്യന്റെ ബുദ്ധിശക്തിയും.
കാഴ്ചയും കേള്‍വിയു പരിമിതങ്ങള്‍ ആണെന്നിരിക്കെ ബുദ്ധി (inteligence) മാത്രം പരിമിതികള്‍ ഇല്ലാത്തതും അനന്തവും ആണെന്ന് കരുതുന്നത് യുക്തിയെക്കാള്‍ ഏറെ യുക്തിരാഹിത്യമാണ്.
മേല്‍ സൂചിപ്പിച്ചത്ര നിസ്സാര കാലയളവില്‍ ഉണ്ടാവുന്ന അനുഭവങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചെടുക്കുന്നതാണ് എന്നതിനാല്‍ തന്നെ മനുഷ്യന്റെ അറിവും ഇന്റലിജെന്‍സും പരിമിതമാണ് എന്നതില്‍ സംശയമില്ല. ഈ പ്രപഞ്ചത്തിന്റെ ആയുഷ്ക്കാലത്തോളം ഒരാള്‍ ജീവിചിരുന്നാല്‍ അയാള്‍ ആര്‍ജ്ജിക്കുന്ന ഇന്റലിജെന്‍സ് നമ്മുടെതുമായി ഒന്ന് താരതമ്യം ചെയ്തു നോക്കൂ.
പരിമിതമായ മനുഷ്യ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അനേകായിരം വസ്തുതകള്‍ ഈ ഉണ്മയില് ഉണ്ട്. ആത്മാവ്, ജീവന്, സ്വപ്നം, പ്രകാശം, ഇരുള്, വികാര വിക്ഷോഭങ്ങള്‍, തുടങ്ങി അനുഭവമുള്ളതും വിശദീകരിക്കാന്‍ ആവാത്തതും എല്ലാം നമ്മള് അംഗീകരിക്കുന്നു. അത് കൊണ്ട്, ഏതൊരു കാര്യവും ഇല്ലെന്നു പറയുന്നതിലും യുക്തിസഹം, നമ്മുടെ പന്ചെന്ത്രിയങ്ങള്ക്ക് ഘോജരമല്ലെന്ന് പറയുന്നതാണ്. ശരീരത്തിന്റെ അവസാനത്തെ അണു വരെ കീറി മുറിച്ചാലും കണ്ടെത്താന്‍ കഴിയാത്ത ജീവന് പോലെ നമുക്കോ നമ്മുടെ ശാസ്ത്രത്തിനോ കണ്ടെത്താനോ വിശദീകരിക്കാനോ കഴിയാത്ത മറ്റൊരു പ്രപഞ്ചം തന്നെ ഇല്ലെന്നെങ്ങിനെ പറയും!!
ഒരു ജീവജാലം എന്ന നിലയില്‍ ഉള്ള പരിമിതികള്‍ എല്ലാം ഇല്ലാതാവുന്ന ഒരു ഘട്ടം, ഒരു പക്ഷെ, മരണം എന്ന് നാം പറയുന്ന വാതില്‍ കടന്നാല്‍ ഉണ്ടായിരിക്കാം. ഇന്ന് കാണുന്നതോ അനുഭവിക്കുന്നതോ അല്ലാത്ത ഒരു 'ലോകം' (വാക്ക് പരിമിതം) അന്ന് അനുഭവഭേദ്യം ആയേക്കാം.
ഇത്തരം ചിന്തകള്‍ വാക്യങ്ങളിലേക്ക് പകര്‍ത്താന്‍ പോലും മനുഷ്യന്റെ ബുദ്ധി പോലെ തന്നെ ഭാഷകള്‍ക്കും വിശദീകരണവിധേയമല്ലാത്ത പരിമിതികളുണ്ട്.


വളരെ ശരിയായ ചിന്തയാണിത്. മനുഷ്യന്റെ കാഴ്ചയും കേള്‍വിയും ചിന്താശേഷിയും എല്ലാം ഒരു പരിമിതിക്കുള്ളിലാണ്. അതില്‍ അനുഭവങ്ങള്‍ക്ക് അനുസരിച്ച് ഏറ്റവെത്യാസം ഉണ്ടാവാം എന്നാലും പല ചോദ്യങ്ങള്‍ക്ക് മുമ്പിലും ബുദ്ദി ഉത്തരം മുട്ടിപ്പോകും.
ReplyDeletehttp://www.ftpayyooby.blogspot.com/
നിസ്സാര കാലയളവില്‍ ഉണ്ടാവുന്ന അനുഭവങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചെടുക്കുന്നതാണ് എന്നതിനാല്‍ തന്നെ മനുഷ്യന്റെ അറിവും ഇന്റലിജെന്‍സും പരിമിതമാണ് എന്നതില്‍ സംശയമില്ല. ഈ പ്രപഞ്ചത്തിന്റെ ആയുഷ്ക്കാലത്തോളം ഒരാള്‍ ജീവിചിരുന്നാല്‍ അയാള്‍ ആര്‍ജ്ജിക്കുന്ന ഇന്റലിജെന്‍സ് നമ്മുടെതുമായി ഒന്ന് താരതമ്യം ചെയ്തു നോക്കൂ.
ReplyDelete:)
കാഴ്ചയും കേള്‍വിയു പരിമിതങ്ങള്‍ ആണെന്നിരിക്കെ ബുദ്ധി (inteligence) മാത്രം പരിമിതികള്‍ ഇല്ലാത്തതും അനന്തവും ആണെന്ന് കരുതുന്നത് യുക്തിയെക്കാള്‍ ഏറെ യുക്തിരാഹിത്യമാണ്.++++++++++++++++++++++++++++++++++++++
ReplyDeleteവളരെ നന്ദി, അഭി.. :)
ReplyDelete