പ്രിയ സുഹൃത്തുക്കളെ,
മേല്‍ കാണുന്ന വിക്കി(?)രേഖ വ്യാജമാണെന്ന് വ്യക്തമാണ്. അല്‍പ്പം ശ്രദ്ധിച്ചു വായിച്ചാല്‍ അത് വേഗം മനസ്സിലാവും.
ഒന്ന്: ഇത് ഇന്ഗ്ലീഷില്‍ പ്രാഥമിക പരിജ്ഞാനം ഇല്ലാത്ത ഒരാളുടെ രചനയാണ്.
രണ്ടു: ഇത് ഇന്ത്യന്‍ ഇന്ഗ്ലീഷ് ആണ്. ഇന്ഗ്ലീശു കാരുടെ ശൈലി അല്ല.
മൂന്നു: വിക്കി ലീക്സ് പോലുള്ള ഒരു ഇന്റര്‍നാഷണല്‍ വെബ് സൈറ്റില്‍ ഒരിക്കലും വന്നുകൂടാത്ത പ്രയോഗങ്ങള്‍.
നാല്: പാകിസ്ഥാന്‍ പരാമര്‍ശം സംശയങ്ങള്‍ ഉണ്ടാക്കുന്നു. ഇന്ത്യയില്‍ നിന്നും സ്വിസ്സ് ബാങ്കുകളില്‍ പോയ പണം പാക്കിസ്ഥാനില്‍ നിന്ന് വന്നതാണെന്ന് പറയുന്ന ആ രീതിയില്‍ പന്തികേട് മണക്കുന്നു.
അഞ്ചു: അവതരണ രീതിയില്‍ വിക്കി ലീക്സ് സാധാരണയായി കാണിക്കാത്ത ആവേശം വരികള്‍ക്കിടയില്‍ വായിച്ചെടുക്കാന്‍ സാധിക്കും.
സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപത്തിന്റെ പേരില്‍ വന്ന ഞെട്ടിക്കുന്ന കണക്കുകളെ കുറിച്ചും ഇത്തരം വാര്‍ത്തകള്‍ പ്രജരിപ്പിക്കുന്ന ഏതെന്കിലും പ്രത്യേക താല്പര വിഭാഗം ഉണ്ടോ എന്ന കാര്യത്തിലും ബലമായ സംശയങ്ങളും അനേകം ചോദ്യങ്ങളും ഉയര്‍ത്തുന്നതാണ് ഈ റിപ്പോര്‍ട്ട് (വ്യാജ ഇമേജ്).

No comments:
Post a Comment