Saturday, December 24, 2011

മുല്ലപ്പെരിയാറിന്റെ ഡൌണ്‍സ്ട്രീം പ്രദേശത്തെ ജനങ്ങള്‍ അടിയന്തിരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍!!

സുഹൃത്തുക്കളെ.

ഭൂകമ്പങ്ങളെക്കാള്‍ പതിന്മടങ്ങ്‌ ജീവഹാനി സാധ്യതയാണ് ശക്തമായ കുത്തൊഴുക്കുകളോടുകൂടിയ പ്രളയങ്ങള്‍ക്ക് ഉള്ളത്. ജീവന്‍ രക്ഷാ സാധ്യതകളും മുന്‍കരുതലുകളും അത് പോലെ തന്നെ.

എന്നാല്‍ നല്ല മനസ്സാന്നിധ്യത്തോടും ശരിയായ പഠനം നടത്തിയും തയാറായിരുന്നാല്‍ ഒരു വന്‍ അണക്കെട്ട് ദുരന്തത്തില്‍ നിന്നും ജീവന്‍ രക്ഷിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

മുല്ലപ്പെരിയാറിന്റെ ഡൌണ്‍സ്ട്രീം പ്രദേശത്തെ ജനങ്ങള്‍ അടിയന്തിരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ചുവടെ:

ഒന്ന്:
നിങ്ങളുടെ താമസ സ്ഥലത്തിനു ഏറ്റവും അടുത്തുള്ളതും ഏറ്റവും ഉയരമുള്ളതും (കയറാന്‍ എളുപ്പമുള്ള) ആയ സ്ഥലം നേരത്തെ അറിഞ്ഞു വെക്കുകയും പ്രളയം ഉണ്ടാവുമെന്ന് ഉറപ്പായാല്‍ കുടുംബാങ്ങങ്ങളെ ഉടനെ അങ്ങോട്ട്‌ മാറ്റുകയും ചെയ്യുക. വ്യക്തികളുടെ അടിസ്ഥാന രേഖകള്‍ (പാസ്പ്പോര്‍ട്ട്, ഐടന്റിട്ടി കാര്‍ഡ്‌, ഇന്‍ഷുറന്‍സ്‌ രേഖകള്‍ ) മാത്രം കൂടെ എടുക്കുക.

വലിയ പര്‍വ്വതങ്ങള്‍, കുന്നുകള്‍ എന്നിവയാണ് ഏറ്റവും സുരക്ഷിതം.

വലിയ പാറകളും കെട്ടിടങ്ങളും സുരക്ഷിത സ്ഥാനങ്ങള്‍ ആണെന്ന് കരുതരുത്.

രണ്ടു:
ജലപ്രവാഹമുള്ള റോഡില്‍ ഒരു കാരണവശാലും വാഹനം ഓടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കരുത്. വന്‍ പ്രളയങ്ങളില്‍ എല്ലാം വാഹനത്തില്‍ ഇരുന്നവര്‍ 99 ശതമാനം വരെ മരണപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.

നിനയ്ക്കാതെ വരുന്ന ഒരു പ്രളയത്തില്‍ ജനങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം വാഹനം ഓടിക്കാനോ വെള്ളത്തിലൂടെ നടന്നു/ഓടി കര പറ്റാനോ ശ്രമിക്കുക എന്നതാണ്.

വാഹനം ഓടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ഉള്ള അപകടങ്ങള്‍:

ഒരു അടി ഉയരത്തില്‍ ഉള്ള ജലപ്രവാഹം സെഡാന്‍ കാറുകളെ ഒഴുക്കി കൊണ്ട് പോവും. പ്രവാഹത്തിന് രണ്ടടി ഉയരം ഉണ്ടെങ്കില്‍ അത് വലിയ എസ യു വി മുതല്‍ ടിപ്പര്‍ ലോറികള്‍ വരെ ഒഴുക്കി കൊണ്ട് പോവും.

6 ഇഞ്ച്‌ ഉയരത്തില്‍ ജലപ്രവാഹം കാല്‍ നടക്കാരെ വീഴ്ത്തുകയും ഒഴുക്കില്‍ പെടുത്തുകയും ചെയ്യും.

വെള്ളത്തിനടിയില്‍ റോഡ്‌ എവിടെയെങ്കിലും തകര്‍ന്നിട്ടുണ്ടോ,
വെള്ളത്തിനു എത്ര ആഴമുണ്ട്,
ഒഴുക്കിന്റെ വേഗത എത്രയുണ്ട് എന്നൊന്നും കാണുന്ന ആള്‍ക്ക് വ്യക്തമാവില്ല എന്നതാണ് ഒന്നാമത്തെ അപകടം.

വാഹനം ഒഴുക്കില്‍ പെട്ട് കഴിഞ്ഞാല്‍:

ജല നിരപ്പ് ഉയര്‍ന്നാല്‍ വാഹനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചാല്‍ വാഹനം അഗാധതയിലേക്ക് മുങ്ങിപ്പോവാന്‍ സാധ്യതയുണ്ട്.

പ്രളയ ശേഷം മീറ്ററുകളോളം ഉയരത്തില്‍ അടിയുന്ന ചെളിയില്‍ വാഹനം പൂണ്ടു പോവാന്‍ ഇടയുണ്ട്. അതുണ്ടായാല്‍ ഏറെ നേരം ജീവന്‍ നില നില്‍ക്കില്ല.

വലിയ ഗര്ത്തങ്ങളിലോ തകരാന്‍ സാധ്യതയുള്ള കെട്ടിടങ്ങള്‍ക്ക് അടിയിലോ വാഹനം ചെന്നടിയാന്‍ സാധ്യതയുണ്ട്.

വാഹനത്തിനുള്ളില്‍ ആണ് നിങ്ങളെങ്കില്‍
ഏറ്റവും അടുത്ത ഏറ്റവും ഉയരമുള്ള സ്ഥലം വാഹനത്തിന്റെ മുകള്‍ ഭാഗം തന്നെയാണെങ്കില്‍ വാഹനത്തില്‍ നിന്ന് ഉടന്‍ പുറത്തിറങ്ങി അതിനു മുകളില്‍ കയറി നിലയുറപ്പിക്കുക.

യു എസ്സില്‍ ഉണ്ടായ നാഷ് വില്ലെ പ്രളയത്തില്‍ രണ്ടു കൌമാര പ്രായക്കാര്‍ ഓടിച്ചു കൊണ്ടിരുന്ന വാഹനത്തിനു പുറത്തു കയറി ഇരുന്നുകൊണ്ട് ഒരു മയില്‍ ദൂരത്തോളം ഒഴുകി നടന്നു അവസാനം രക്ഷപ്പെട്ട സംഭവമുണ്ട്.

*************************
പ്രളയ ബാധിത പ്രദേശത്തിന്റെ പ്രളയാനന്തര അവസ്ഥകളെ കുറിച്ച് വളരെ അധികം വിവരങ്ങള്‍ അറിഞ്ഞിരിക്കെണ്ടതുണ്ട്.

വളരെ ഉയരത്തില്‍ അടിയുന്ന ചെളിയുടെ അപകടങ്ങള്‍ ,
വസ്തു വകകളും മറ്റും ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ 'പ്രളയ ബാധ' കവര്‍ ചെയ്യും എന്ന് ഉറപ്പു വരുത്തല്‍., (മിക്ക കമ്പനികളും പ്രളയം, ഭൂകമ്പം എന്നിവ കവര്‍ ചെയ്യുന്നില്ല, എന്നാല്‍ ഇത് അവര്‍ ഉപഭോക്താവിനോട് പറയുന്നുമില്ല).

പ്രളയ ശേഷം എല്ലാം നഷ്ടപ്പെട്ട അവസ്ഥ മരണം പോലെ തന്നെ ഭയാനകമാണ്.

വീടും സ്വത്തും ഇന്‍ഷുര്‍ ചെയ്യുന്നത് വളരെ പ്രാധാന്യം ഉള്ള കാര്യം തന്നെയാണ്.

കൂടുതല്‍ വിശദമായ വിവരങ്ങള്‍ അടങ്ങിയതിനാല്‍
താഴെ ആങ്ങലെയ എസ്സേ നിര്‍ബന്ധമായും വായിക്കുക:


സാധിച്ചാല്‍ കൂടുതല്‍ വൈറ്റല്‍ വിവരങ്ങള്‍ അടങ്ങിയ മറ്റൊരു പോസ്റ്റ്‌ ഇടാന്‍ ശ്രമിക്കുന്നതാണ്.


Flash flood survival tips
 
What should you do to survive a flash flood? Be prepared with a flash flood survival plan and plenty of supplies - and remember to follow these important safety tips

 

Education is your first step toward safety.


Flash floods usually occur within six hours of a heavy rain or immediately following the failure of a dam or levy. There are some things you can do to help protect your home and your family should the unthinkable happen.

Insurance

Before a flood occurs, one of the best things you can do to protect your family is to make sure you have insurance. While this does not provide safety to your person, it will protect your home and your belongings. It must be noted that most homeowner's policies do not cover floods, so ask your provider about the National Flood Insurance Program. This is especially important if you live in low-lying areas or if you live near bodies of water that make flash flooding a possibility. Make sure to keep your insurance papers and contracts in a safety deposit box or other safe place to ensure that in the event of a flood the information is not destroyed.

Awareness

Know your risk. Educate yourself on the elevation of the area you live in and the area's susceptibility to flooding. Ask your local emergency personnel what to watch for and how much rain or water is a threat to your home. Know where higher ground is and devise a route to get there. During heavy rains, make sure to listen to your local radio or television station for flood warnings and other life-saving information. Watch for rising water levels and if in doubt, leave your home and move to safety.

Planning

If you live in an area that experiences floods frequently, set up a flash flood survival plan with your family. Decide on an escape route and a place where you will meet on higher ground, should a flood occur. Having family cell phones is a good idea to help you stay in contact with your loved ones during a flood or any emergency situation. Practice regularly to make sure everyone in the family knows the drill. The most important aspect of flash flood survival is making sure the people you love are safe.

Supplies

Stock emergency supplies in a bag in an easily accessible area such as the garage or storage closet. This will be important when you need to flee quickly. Having all of the necessary emergency items in one place will save time when you need to escape. This kit should include a few days' worth of food and water, matches, a blanket, flashlight, first aid kit and other items that will be helpful in an emergency situation.

Higher Ground

Should you be caught in a flash flood, get to higher ground immediately. The biggest mistake people make in a flash flood is trying to drive, wade or swim across flooded areas. Swiftly moving water produces a great deal of force and as little as two feet of water will carry away an automobile. If you are in a vehicle when a flash flood hits, if possible back up and try another route – do not try to drive through a flooded area. If you cannot back up or find a safe route, abandon your car and move to higher ground immediately.

Being caught in a flash flood is a scary and life-threatening situation. Flash flood survival depends on your ability to keep a level head and move to higher and safer ground. Following the aforementioned tips will help you and your family prepare for – and survive – a flash flood.


Lifesaving Tips For Flood
During A Flood
  • People lose their lives by attempting to drive over a flooded roadway. The speed and depth of the water is not always obvious. There may be a hidden portion of the roadway washed out under the water. Two feet of water will carry away most automobiles.
  • Monitor the radio or television for the latest weather information.
  • Move valuable household possessions to the upper floor or move to another location if flooding is imminent and time permits.
  • If instructed to do so by local authorities, turn off utilities at their source.
  • Listen to a battery-operated radio for evacuation instructions.
  • If advised to evacuate, do so quickly.
  • Evacuation is much simpler and safer before flood waters become too deep for ordinary vehicles to drive through.
  • Follow recommended evacuation routes. Short cuts may be blocked.
After A Flood
  • Do not let children play in or near flood waters, flooded creeks or flood retention ponds.
  • Stay alert in areas where flood waters have receded. Roads may have weakened and could collapse under the weight of a vehicle. Never cross a flooded road or bridge in your vehicle.
  • Flood dangers do not end when the water begins to recede. Listen to a radio or television and don't return home until authorities indicate it is safe to do so.
  • Inspect foundations for cracks or other damage. When entering buildings, use extreme caution. If your home was damaged, check the utilities.
  • Look for fire hazards.
  • Stay out of buildings that remain in the flood waters.
  • Avoid coming in contact with flood waters. The water may be contaminated with oil, gasoline or raw sewage. Do not wade through a flooded stream to protect or retrieve belongings.
  • Consider your family's health and safety. Wash your hands frequently with soap and clean water if you come in contact with flood waters. Listen for news reports to learn whether the community's water supply is safe to drink.
  • Throw away food including canned goods that has come in contact with flood waters.
  • Pump out flooded basements gradually to avoid structural damage.
  • Service damaged septic tanks, cesspools, pits and leaching systems as soon as possible. Damaged sewer systems pose a health hazard.
  • Monitor the radio for special information about where to go to get assistance for housing, clothing, and food.
  • Take photos or video of the damage to your home and your belongings.

Monday, December 5, 2011

"പ്രകൃതി ജീവന"മെന്ന സുന്ദര നാട്യവും ചരിത്രത്തെ വഞ്ചിച്ച കപട ദര്‍ശനങ്ങളും.

പ്രകൃതി ഒരിക്കലും തീര്‍ത്തും മനുഷ്യന്റെ വരുതിയില്‍ ഉള്ള കാര്യമല്ല.
സുസ്ഥിരത അതിന്റെ സ്വഭാവവുമല്ല. മാറിക്കൊണ്ടിരിക്കുക എന്നതാണതിന്റെ സ്ഥായീഭാവം.
പ്രകൃതിയെ ആശ്രയിച്ചോ അടിസ്ഥാനമാക്കിയോ ജീവിക്കുമ്പോള്‍ മനുഷ്യനെയും പ്രകൃതിയുടെ മാറ്റങ്ങള്‍ ബാധിക്കുന്നു. അനുകൂലമായോ പ്രതികൂലമായോ.

പ്രകൃതി ജീവനം എന്ന വിലാസത്തില്‍ തുടങ്ങി പിന്നീട് ഒരു മത ദര്‍ശനം തന്നെ ആയി മാറിയ ചൈനയിലെ പ്രാജീന താവോയിസം മുതല്‍ ഇങ്ങോട്ട്, പല നാടുകളിലും പ്രദേശങ്ങളിലും പല വ്യക്തികളും വിഭാഗങ്ങളും പലപ്പോഴായി പുതിയ പ്രകൃതി ദര്‍ശനങ്ങളും തത്വ ശാസ്ത്രങ്ങളും ജീവിത രീതികളും പ്രചരിപ്പിച്ചു പോന്നിട്ടുണ്ട്.

ഇന്ത്യയില്‍ തന്നെ അണ്ണാ ഹസാരെയുടെ സ്വയംപരയാപ്ത ഗ്രാമീണതയില്‍ വിജയിച്ചു നിലകൊള്ളുന്ന ഗ്രാമ സഞ്ചയം പോലെ, ലോകം എമ്പാടും അനേകം വിജയകരമായ സംരംഭങ്ങള്‍ പ്രകൃതി ജീവനത്തിന് പ്രായോഗിക ഭൌതിക മാതൃകകള്‍ ആയി നിലവിലുണ്ട്.

എന്നാല്‍ ഈ ഒരു സുന്ദര ദശനത്തോടുള്ള പൊതുജന ആകര്‍ഷണം എന്ന വന്‍ സാധ്യത അനേകം തവണ അടിസ്ഥാന മാനുഷിക മൂല്യങ്ങള്‍ക്ക് എതിരില്‍ ചൂഷണം ചെയ്യപ്പെത്തിട്ടുണ്ട് എന്നത് വിസ്മരിച്ചു കൂടാ. ഓരോ പുതിയ വികല ദര്‍ശനവും ലോക സമൂഹത്തിനു പിന്നീട് ചികിത്സയില്ലാത്ത കാന്‍സര്‍ വൃണങ്ങള്‍ ആയി അവശേഷിചാതാണ് ഇന്നോളം ഉള്ള ചരിത്രം.

സകല മാനുഷിക നന്മകളെയും പ്രകൃതികളെയും, മനുഷ്യന് മാത്രം സ്വന്തമായ സാമാന്യ വകതിരിവിനെയും അപമാനിച്ചു കൊണ്ട് പുരോഗമിക്കുകയും ഇന്നും മാനവ സാംസ്കാരികതക്ക് തീരാ കളങ്കമായി നിലനില്‍ക്കുകയും ചെയ്യുന്ന 'ഒശോ ദര്‍ശനം' പോലുള്ള ശുദ്ധ വൃത്തികേടുകള്‍ തുടങ്ങിയതും വേര് പിടിച്ചതും 'പ്രകൃതി' യോട് മനുഷ്യനുള്ള ആകര്‍ഷണം എന്ന സാധ്യത മുതലെടുത്ത് കൊണ്ടാണ്.

ശുദ്ധ പ്രകൃതിയും പ്രകൃതി ജീവന മാര്‍ഗ്ഗങ്ങളും പറഞ്ഞാല്‍ ആര്‍ക്കാണ് എതിര്‍ക്കാനാവുക?

*************
സുസ്ഥിരത എന്ന ആശയം (ദീര്‍ഗ്ഗ കാല അര്‍ത്ഥത്തില്‍ ആയാലും ഹ്രസ്വ കാല അര്‍ത്ഥത്തില്‍ ആയാലും) മനുഷ്യനെ സംബന്ധിച്ച് വെറും മേനി പറച്ചിലേ ആവൂ.

പ്രകൃതി ജീവിതം പോലെ തന്നെ വ്യാവസായിക ജീവിതവും പ്രകൃതിയുടെ സുസ്ഥിരതയില്ലായ്മക്ക് ഇരയാണ് / വിധേയമാണ് എന്നതിന് തെളിവായി മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് നമ്മെ നോക്കി ചിരിക്കുന്നു.

http://ml.wikipedia.org/wiki/Taoism

Monday, November 28, 2011


പാല്‍, പച്ചക്കറി, ഇറച്ചി, കോഴി, പഴങ്ങള്‍ , സിനിമ, മാനവവിഭവശേഷി,
(വീടുപണി, നിര്‍മ്മാണം, റോഡ്‌ പണി, ... തോട്ടിപ്പണി വരെ..)

തമിഴരെ ആശ്രയിക്കാതെ നമ്മള്‍ക്ക് സ്വയം നികത്താന്‍ പറ്റുന്ന ഒരു ഫീല്‍ഡ്‌ പറയാമോ? 








നമ്മള്‍ ശരിക്കും തീര്‍ത്തും അവരുടെ അടിമകള്‍ തന്നെയാണ്. കാരണം നമ്മുടെ കയ്യിലിരിപ്പ് തന്നെ.

നമ്മള്‍ മലയാളികള്‍ :
മേലനങ്ങി പണിയെടുക്കില്ല.
ഒരു രൂപയുടെ പച്ചക്കറി നമ്മള്‍ വില്‍ക്കുമ്പോ നമുക്ക് 50 രൂപ കിട്ടണം.
നമ്മള്‍ വില്‍ക്കുന്ന സാധനങ്ങളുടെ വില കൂട്ടാന്‍ നമുക്ക് ഒരു കാരണവും വേണ്ട.
ദിവസേന നമ്മള്‍ വില കൂട്ടുന്നു.

വിറ്റാല്‍ മാര്‍ക്കെറ്റില്‍ നൂറു രൂപ കിട്ടുന്ന സാധനത്തിനു
വെറും അഞ്ചു രൂപയെ വിലയുള്ളൂ എന്ന് പറഞ്ഞു കര്‍ഷകനെ നമ്മള്‍ ചതിക്കുന്നു.

ഉല്‍പ്പാദകനു ഒരു രൂപ കിട്ടുമ്പോള്‍ വില്‍പ്പനക്കാരന് 50 രൂപയും
ഇടനിലക്കാരന് 100 രൂപയും കിട്ടുന്നു. (അല്ല, പിടിച്ചു പറിക്കുന്നു)
...
...
മലയാളിയുടെ മഹിമകള്‍ പറഞ്ഞാല്‍ തീരില്ല.
നമ്മുടെ നാട്ടില്‍ കാര്‍ഷികോല്‍പ്പാദനം നടക്കില്ല. കൃഷി നടക്കില്ല.
നമ്മുടെ നാട്ടില്‍ ചെറുകിട വ്യവസായങ്ങള്‍ നടക്കില്ല,
നടക്കണമെങ്കില്‍ മുടക്ക് മുതലിന്റെ മൂന്നിരട്ടി കള്ളന്മാര്‍ക്ക് കാണിക്ക വെക്കണം.

അവരുടെ ഉല്‍പ്പന്നങ്ങള്‍ വേണ്ടെന്നു വച്ചാല്‍ ആ പേരും പറഞ്ഞു നമ്മുടെ
ഇടനിലക്കാര്‍ നമ്മുടെ കഴുത്തിന്‌ കത്തി വെയ്ക്കും.
ആന്ധ്രയില്‍ നിന്നോ കര്‍ണ്ണാടകയില്‍ നിന്നോ കൊണ്ട് വരുന്ന സാധനത്തിനു അവര്‍ പത്തും നൂറും ഇരട്ടി
വിലയീടാക്കും.

നമ്മള്‍ വാങ്ങുന്നത് അവര്‍ (അവിടത്തെ കര്‍ഷകര്‍) ഉല്‍പ്പാദിപ്പിക്കുന്നത് കൊണ്ട് മാത്രമല്ല.
നമ്മുടെ ഇടനിലക്കാര്‍ക്ക് ഭീകരമായ ലാഭം എടുക്കാന്‍ മാത്രം നിസ്സാര വിലക്ക് അവരുടെ
ഉല്‍പ്പന്നങ്ങള്‍ അവര്‍ വില്‍ക്കാന്‍ തയാറാവുന്നത് കൊണ്ടാണ്.

നമ്മള്‍ തമിഴര്‍ക്കെതിരെ ഫേസ്ബുക്കില്‍ തെറി വിളിച്ചിട്ട് കാര്യമുണ്ടെന്നു എനിക്ക് അഭിപ്രായമില്ല.
തമിഴരെ തെറി വിളിക്കുകയോ, മലയാളികള്‍ അവസരം മുതലാക്കി ഫേസ്ബുക്കില്‍ ഒരായിരം 'അണക്കെട്ട്'
കെട്ടുകയോ  ചെയ്താലും മുല്ലപ്പെരിയാറും നമ്മളും രക്ഷപ്പെടുകയില്ല.

നമ്മളെ കാര്‍ന്നു തിന്നുന്ന നമ്മുടെ രാഷ്ട്രീയ ഇത്തിക്കണ്ണികളെ ഉന്മൂലനം ചെയ്താലേ പുതുതായി
എന്തെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷ വെച്ച് പുലര്‍ത്താന്‍ എങ്കിലും നമുക്ക് പഴുതുള്ളൂ..

ഡാം ക്രമേണ തുറന്നു വിടുകയോ, പുതിയ ഡാം നിര്‍മ്മിക്കുകയോ, എന്തായാലും ചെയ്യേണ്ടത് അവര്‍ തന്നെയാണ്.
നമ്മെ ഭരിക്കുന്നവര്‍. 



അവര്‍ക്ക് അത് ചെയ്യാന്‍ എന്ത് തടസ്സം എന്ന് ചോദിക്കരുത്.

അവര്‍ക്ക് അത് ചെയ്തിട്ട് എന്ത് പ്രയോജനം എന്ന് ചോദിക്കൂ.

Tuesday, November 1, 2011

ജീവനെ കണ്ടവരുണ്ടോ?






മനുഷ്യന് തൊട്ടോ കണ്ടോ അറിയാന്‍ ആവാത്ത, വിശദീകരിക്കാന്‍ കഴിയാത്ത പല വസ്തുതകളില്‍ പ്രധാനമായ ഒന്നാണ് ജീവന്‍.

ഈ പ്രപഞ്ചത്തിന്റെ പ്രായവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ നിസ്സാരമായ ഒരു കാലയളവിനുള്ളില്‍ ജനിച്ചു ജീവിച്ചു മരിച്ചു മണ്ണടിഞ്ഞു പോവുന്ന ഒരു പ്രതിഭാസമാണ് മനുഷ്യന്‍. ഈ ഉണ്മയും ആയി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യ ജന്മം എന്ന (ജനനം-ജീവിതം-മരണം എന്നിവ ഉള്‍ക്കൊള്ളുന്ന) പ്രക്രിയ എത്ര നിസ്സാരമാണോ അതിലേറെ ദുര്‍ബലവും പരിമിതവുമാണ് മനുഷ്യന്റെ ബുദ്ധിശക്തിയും.

കാഴ്ചയും കേള്‍വിയു പരിമിതങ്ങള്‍ ആണെന്നിരിക്കെ ബുദ്ധി (inteligence) മാത്രം പരിമിതികള്‍ ഇല്ലാത്തതും അനന്തവും ആണെന്ന് കരുതുന്നത് യുക്തിയെക്കാള്‍ ഏറെ യുക്തിരാഹിത്യമാണ്.

മേല്‍ സൂചിപ്പിച്ചത്ര നിസ്സാര കാലയളവില്‍ ഉണ്ടാവുന്ന അനുഭവങ്ങളില്‍ നിന്നും ആര്ജ്ജിച്ചെടുക്കുന്നതാണ് എന്നതിനാല്‍ തന്നെ മനുഷ്യന്റെ അറിവും ഇന്റലിജെന്സും പരിമിതമാണ് എന്നതില്‍ സംശയമില്ല. ഈ പ്രപഞ്ചത്തിന്റെ ആയുഷ്ക്കാലത്തോളം ഒരാള്‍ ജീവിചിരുന്നാല്‍ അയാള്‍ ആര്‍ജ്ജിക്കുന്ന ഇന്റലിജെന്‍സ് നമ്മുടെതുമായി ഒന്ന് താരതമ്യം ചെയ്തു നോക്കൂ.


പരിമിതമായ മനുഷ്യ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അനേകായിരം വസ്തുതകള്‍ ഈ ഉണ്മയില്‍ ഉണ്ട്. ആത്മാവ്, ജീവന്‍, സ്വപ്നം, പ്രകാശം, ഇരുള്‍, വികാര വിക്ഷോഭങ്ങള്‍, തുടങ്ങി അനുഭവമുള്ളതും വിശദീകരിക്കാന്‍ ആവാത്തതും എല്ലാം നമ്മള്‍ അംഗീകരിക്കുന്നു. അത് കൊണ്ട്, ഏതൊരു കാര്യവും ഇല്ലെന്നു പറയുന്നതിലും യുക്തിസഹം, നമ്മുടെ പന്ചെന്ത്രിയങ്ങള്‍ക്ക് ഘോജരമല്ലെന്ന് പറയുന്നതാണ്. ശരീരത്തിന്റെ അവസാനത്തെ അണു വരെ കീറി മുറിച്ചാലും കണ്ടെത്താന്‍ കഴിയാത്ത ജീവന്‍ പോലെ നമുക്കോ നമ്മുടെ ശാസ്ത്രത്തിനോ കണ്ടെത്താനോ വിശദീകരിക്കാനോ കഴിയാത്ത മറ്റൊരു പ്രപഞ്ചം തന്നെ ഇല്ലെന്നെങ്ങിനെ പറയും!!

ഒരു ജീവജാലം എന്ന നിലയില്‍ ഉള്ള പരിമിതികള്‍ എല്ലാം ഇല്ലാതാവുന്ന ഒരു ഘട്ടം, ഒരു പക്ഷെ, മരണം എന്ന് നാം പറയുന്ന വാതില്‍ കടന്നാല്‍ ഉണ്ടായിരിക്കാം. ഇന്ന് കാണുന്നതോ അനുഭവിക്കുന്നതോ അല്ലാത്ത ഒരു 'ലോകം' (വാക്ക് പരിമിതം) അന്ന് അനുഭവഭേദ്യം ആയേക്കാം.
ഇത്തരം ചിന്തകള്‍ വാക്യങ്ങളിലേക്ക് പകര്‍ത്താന്‍ പോലും മനുഷ്യന്റെ ബുദ്ധി പോലെ തന്നെ ഭാഷകള്‍ക്കും വിശദീകരണവിധേയമല്ലാത്ത പരിമിതികളുണ്ട്.

Monday, October 17, 2011

വിക്കി ലീക്സിന്റെ പേരില്‍ വ്യാജന്മാര്‍??



പ്രിയ സുഹൃത്തുക്കളെ, 

മേല്‍ കാണുന്ന വിക്കി(?)രേഖ വ്യാജമാണെന്ന് വ്യക്തമാണ്. അല്‍പ്പം ശ്രദ്ധിച്ചു വായിച്ചാല്‍ അത് വേഗം മനസ്സിലാവും. 

ഒന്ന്: ഇത് ഇന്ഗ്ലീഷില്‍ പ്രാഥമിക പരിജ്ഞാനം ഇല്ലാത്ത ഒരാളുടെ രചനയാണ്. 
രണ്ടു: ഇത് ഇന്ത്യന്‍ ഇന്ഗ്ലീഷ്‌ ആണ്. ഇന്ഗ്ലീശു കാരുടെ ശൈലി അല്ല. 
മൂന്നു: വിക്കി ലീക്സ്‌ പോലുള്ള ഒരു ഇന്റര്‍നാഷണല്‍ വെബ്‌ സൈറ്റില്‍ ഒരിക്കലും വന്നുകൂടാത്ത പ്രയോഗങ്ങള്‍. 
നാല്: പാകിസ്ഥാന്‍ പരാമര്‍ശം സംശയങ്ങള്‍ ഉണ്ടാക്കുന്നു. ഇന്ത്യയില്‍ നിന്നും സ്വിസ്സ് ബാങ്കുകളില്‍ പോയ പണം പാക്കിസ്ഥാനില്‍ നിന്ന് വന്നതാണെന്ന് പറയുന്ന ആ രീതിയില്‍ പന്തികേട് മണക്കുന്നു. 
അഞ്ചു: അവതരണ രീതിയില്‍ വിക്കി ലീക്സ്‌ സാധാരണയായി കാണിക്കാത്ത ആവേശം വരികള്‍ക്കിടയില്‍ വായിച്ചെടുക്കാന്‍ സാധിക്കും. 

സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപത്തിന്റെ പേരില്‍ വന്ന ഞെട്ടിക്കുന്ന കണക്കുകളെ കുറിച്ചും ഇത്തരം വാര്‍ത്തകള്‍ പ്രജരിപ്പിക്കുന്ന ഏതെന്കിലും പ്രത്യേക താല്പര വിഭാഗം ഉണ്ടോ എന്ന കാര്യത്തിലും ബലമായ സംശയങ്ങളും അനേകം ചോദ്യങ്ങളും ഉയര്‍ത്തുന്നതാണ് ഈ റിപ്പോര്‍ട്ട്‌ (വ്യാജ ഇമേജ്). 


Friday, October 14, 2011

കൂടുതല്‍ ഉന്മേഷവാനായി സൂഫി യാത്ര തുടര്‍ന്നു.


Contentment is natural wealth, LUXURY is artificial poverty. 

തൃപ്തി സ്വാഭാവിക സമ്പന്നതയാണ്. 
ആഡംബരം കൃത്രിമ ദാരിദ്ര്യവും. 



സമ്പന്നത ഒരു മാനസികാവസ്ഥയാണ്. അത് ഭൌതികമല്ല. 
അതുകൊണ്ടാണ് എത്ര സമ്പത്ത് കുമിഞ്ഞു കൂടിയാലും ചിലര്‍ സമ്പന്നരാവാത്തത്. 

കുടുംബത്തോടൊത്തിരിക്കാന്‍, സ്വസ്ഥമായി ജീവിക്കാന്‍, സ്നേഹിക്കാന്‍, പുഞ്ചിരിക്കാന്‍, പൊട്ടിച്ചിരിക്കാന്‍, സൊറ പറയാന്‍... അങ്ങിനെ അങ്ങിനെ ജീവിതത്തിനു ജീവന്‍ പകരുന്ന ഒന്നിനും മാനസികമായി സംബന്നരല്ലാത്തവര്‍ക്ക് സമയമുണ്ടാവില്ല. ഒരു വേള താല്പര്യവും. 

തന്നെക്കാള്‍ താഴെയുള്ളവരുടെ ജീവിതങ്ങളിലേക്ക് നോക്കാന്‍ അവര്‍ക്ക് സമയം കാണില്ല. നോട്ടം മുഴുവന്‍ തന്നെക്കാള്‍ മുകളിലുള്ളവരിലേക്ക് ആയിരിക്കും.

ഇപ്പറഞ്ഞതെല്ലാം ഇഷ്ടപ്പെടുകയും അതിനു സമയം കണ്ടെത്തുകയും ചെയ്യുന്നവരാണ് സമ്പന്നര്‍. 

അവരെ സമ്പന്നരാക്കുന്നത് ധനമല്ല, തൃപ്തിയാണ് എന്നത് തന്നെ കാരണം. 

ഇതിലേറെ പ്രധാനമായ വേറൊരു കാര്യമുണ്ട്. 

മാനസികമായി സമ്പന്നനായ ഒരാളുടെ ചുറ്റുപാടും അയാളെ പോലെ തന്നെ സമ്പന്നമായിരിക്കും. 

സമ്പന്നതക്ക് കൂടുതല്‍ ഐശ്വര്യമുള്ള പേര്‍ 'ഐശ്വര്യം' എന്നാണ്. തനിക്ക് ചുറ്റും ഐശ്വര്യം നില നിര്‍ത്തുന്ന ഒരാള്‍ ഭൌതികമായി ധനാഡ്യന്‍ ആവണമെന്നുമില്ല എന്നതാണ് കൂടുതല്‍ രസകരം. 

ചിന്തോദ്ദീപകമായ ഒരു സൂഫി കഥയുണ്ട്: 

ജനങ്ങളില്‍ നിന്നും ഭൌതിക സുഖങ്ങളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും ദൂരെ, ദൈവത്തെ മാത്രം ധ്യാനിച്ച്‌, പലപ്പോഴും വിജനമായ മരുഭൂമികള്‍ തെടിപ്പോവുന്ന ഒരു വിഭാഗം മുസ്ലിം സന്യാസിമാര്‍ ആണ് സൂഫികള്‍. 

അനേകായിരം കാതങ്ങള്‍ മരുഭൂമികളില്‍ അലഞ്ഞ ഒരു സൂഫി പണ്ട് ദൈവത്തോട് പറഞ്ഞു: "അല്ലാഹുവേ.. ഞാന്‍ ജീവിതം മുഴുവന്‍ നിനക്ക് മാത്രമായി നീക്കി വച്ചവനാണ്. എനിക്ക് നിന്നില്‍ അല്ലാതെ വേറെ ഒന്നിലും ഒരു ആഗ്രഹവും പ്രതീക്ഷയുമില്ല... എങ്കിലും, എനിക്കൊരു പരാതിയുണ്ട്. ചുട്ട് പൊള്ളുന്ന മണല്ക്കാടുകളില്‍ നടന്നു നടന്നു എന്റെ കാലുകള്‍ വിണ്ടു കീറിയിരിക്കുന്നു. മുറിവുകളില്‍ നിന്നും നീരൊലിക്കുന്നു. കഠിനമായ വേദനയുമുണ്ട്. എനിക്കൊരു ചെരുപ്പ് വേണം. വേറൊരു ആവശ്യവും എനിക്ക് നിന്നോട് ചോദിക്കാനില്ല". 

ഒരു ചെരുപ്പ് ഉണ്ടായിരുന്നെങ്കില്‍ കാലു വേദനിക്കാതെ നടക്കാമായിരുന്നു എന്ന് എപ്പോഴും ആശിച്ചു കൊണ്ട് നടന്ന സൂഫി ഒടുവില്‍ ഒരു ചെറിയ പള്ളിയുടെ അടുത്തെത്തി. 

പള്ളിയില്‍ നിന്നും ആളുകളുടെ ആഹ്ലാദ പ്രകടനങ്ങളും പൊട്ടിച്ചിരിയും ദൂരേക്ക്‌ കേള്‍ക്കാമായിരുന്നു. അത് കേട്ട് കാര്യമറിയാന്‍ ധൃതിയില്‍ ചെന്ന് നോക്കിയ സൂഫി ഒരു കാഴ്ച കണ്ടു. പ്രസന്നവദനനായി പുഞ്ചിരിച്ചു കൊണ്ട് ഒരാള്‍ പള്ളിയില്‍ കൂടിയിരിക്കുന്നവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നു. വളരെ മധുരമുള്ള വാക്കുകളില്‍ മതിമറന്ന കേള്വികാരുടെതാണ് പുറമേക്ക് കേട്ട ശബ്ദം. ഒന്ന് കൂടി അടുത്തു ചെന്ന് നോക്കിയ സൂഫി ഞെട്ടി. 

പ്രഭാഷകനു രണ്ടു കാലുകളും ഇല്ലായിരുന്നു.    

'രണ്ടു കാലുകളും ഇല്ലാത്ത ഒരാള്‍ അങ്ങേ അറ്റം സന്തോഷവാനായിരിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു; രണ്ടു കാലുകളും പൂര്‍ണ്ണാരോഗ്യവാനായ താന്‍ ഒരു ചെരുപ്പ് ഇല്ലാത്തതിന്റെ പരിഭാവവുമായി നടക്കുന്നു'.  സൂഫി ചിന്താകുലനായി. 

പ്രാര്‍ത്ഥന കഴിഞ്ഞ് ദൈവത്തെ ഉള്ളുരുകി സ്തുതിച്ച ശേഷം കൂടുതല്‍ ഉന്മേഷവാനായി സൂഫി യാത്ര തുടര്‍ന്നു.  

മൂക്ക് പതിഞ്ഞ് കണ്ണ് ഉന്തിയ ഒരു അസുന്ദര രൂപമായിരുന്നത്രേ അദ്ദേഹത്തിന്റേത്. എന്നാലദ്ദേഹത്തിന്‌ അസാധാരണ ബുദ്ധി വിലാസമായിരുന്നു. അദ്ദേഹത്തോട് ഏതൊരു വിഷയത്തിലും വാദിച്ച് ജയിക്കാൻ ആരുമില്ലാതെയായി. സോക്രട്ടീസിനെപ്പോലെ ബുദ്ധിയുള്ളൊരാളുണ്ടോ എന്ന ചോദ്യത്തിൻ ഇല്ല എന്നായിരുന്നു എല്ലാവരുടെയും ഉത്തരം. അദ്ദേഹം പട്ടണത്തിലെ പൊതുസ്ഥലത്ത് നിന്ന് ശരിയായിട്ടുള്ള ജീവിതരീതി എന്താണെന്ന് ആളുകളോട് വാദിച്ച് സമർത്ഥിക്കും. “എത്രയോ സാധനങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റും” എന്നദ്ദേഹം പറയുമായിരുന്നു.
എല്ലാ തെറ്റുകളും വരുന്നത് അജ്ഞതയിൽ നിന്നാണെന്നും ശരി ഏതെന്ന് ആളുകൾക്ക് ബോധ്യം വന്നാൽ തെറ്റുകളിൽ നിന്നവർ പിന്മാറുമെന്നും സോക്രട്ടീസ് വിശ്വസിച്ചു. ‘നന്മ ജ്ഞാനമാൺ’. അദ്ദേഹം പറഞ്ഞു. ‘ആരും മനഃപൂർവ്വം തെറ്റു ചെയ്യുന്നില്ല. തെറ്റുകൾ സഹിക്കുന്നതാൺ തെറ്റുകൾ ചെയ്യുന്നതിനെക്കാൾ നന്ന്’. ജനങ്ങളോട് ഹൃദയം ശുദ്ധമാക്കാന് അദ്ദേഹം ആഹ്വാനം ചെയ്യുമായിരുന്നു. അദ്ദേഹം പറയും - ‘നിങ്ങളെ സ്വയം മനസ്സിലാക്കാൻ ശ്രമിക്കുക‘അദ്ദേഹം ഒരു ഗ്രന്ഥവും എഴുതിയില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ജനങ്ങൾക്കെത്തിച്ചുകൊടുത്തത് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന പ്ലേറ്റോ ആയിരുന്നു. തന്റെ ഉപദേശങ്ങളിലൂടെ അദ്ദേഹം ജനങ്ങളിൽ ആത്മവിശ്വാസം ജനിപ്പിച്ച് അത് വർദ്ധിപ്പിച്ചു. ശിഷ്യഗണങ്ങൾ ധാരാളം അദ്ദേഹത്തിനുണ്ടായി.

Monday, September 26, 2011

വിവരക്കേടിന്റെ പോപ്പുലേഷന്‍ ഫോബിയ!!

എങ്ങിനെയൊക്കെ വിശദീകരിച്ചാലും.. ഇത് വ്യക്തിസ്വാതന്ത്ര്യ ഹത്യയാണ്.. മനുഷ്യാവകാശ ലംഘനമാണ്.

ഒരു ദിവസം നിശ്ചിത അളവില്‍ കൂടുതല്‍ മല/മൂത്ര വിസര്‍ജനം ചെയ്യരുതെന്ന് നിയമം വരുന്നതിനെ കുറിച്ച് എന്ത് പറയുന്നു? അത്രയും തന്നെ ഭീകരമാണിത്.

സെപ്ടിക് ടാങ്കുകളില്‍ നിന്നുള്ള മലിനീകരണം; താമസം, വെള്ളം, ഭക്ഷണം, ജീവിത ചെലവുകള്‍ എന്നിവയെ ക്കാള്‍ വലിയ ഒരു പ്രശ്നമാവുന്ന ഒരവസ്ഥ (വിദൂരമല്ലാത്ത ഭാവിയില്‍ ) വന്നാല്‍ അന്ന് മലമൂത്ര വിസര്‍ജനം നിയന്ത്രിക്കുന്ന നിയമം വരികയും അത് ലംഘിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ വരികയാണെങ്കില്‍ നിങ്ങള്‍ അനുകൂലിക്കുമോ?

ഇനി ജനസംഘ്യയുടെ കാര്യം:
കൂടുതല്‍ ജനങ്ങള്‍ ഉണ്ടായാല്‍ ഇപ്പോള്‍ ഉള്ളവര്‍ക്ക് ജീവിക്കാന്‍ സൗകര്യം കുറയും എന്ന ഒരു തരം പോപുലേഷന്‍ ഫോബിയ!!

ഒരു കുഞ്ഞു ജനിക്കുമ്പോള്‍ അവന്‍ രണ്ടു കൈകളും കാലുകളും കണ്ണുകളും എല്ലാം ആയാണ് ജനിക്കുന്നത്.. പുതിയ ജന്മങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്ന് ശഠിക്കുന്നത് ധിക്കാരവും അതിലേറെ വിഡ്ഢിത്തവുമാണ്.

സ്ഥലവും വിഭവങ്ങളും ഭൂമിയില്‍ ഇന്നേ വരെ ചൂഷണം ചെയ്യപ്പെട്ടതിനേക്കാള്‍ എത്രയോ ആയിരം മടങ്ങ്‌ ഇനിയുമുണ്ട്. അവ ഉപയോഗപെടുത്തുന്നതിനുള്ള കൂടുതല്‍ ക്രിയാത്മകവും ബുദ്ധി പരവുമായ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്.

അല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുംപോലെ .. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ വ്യവസ്ഥാപിതമായി നിഷേധിക്കുകയല്ല.

അതെ സമയം ഭൂമിയില്‍ വിഭവങ്ങള്‍ കവരുന്നത് മനുഷ്യന്‍ മാത്രമല്ല.. അനേക കോടി ജന്തു ജാലങ്ങളും ഈ ഭൂമിയില്‍ ഒരു നിയന്ത്രണവുമില്ലാതെ പെറ്റു പെരുകി കൊണ്ടേയിരിക്കുന്നു.

മറ്റു ജന്തു ജാലങ്ങളുടെ പ്രജനനം പ്രോത്സാഹിപ്പിക്കുകയും നിയമവും ശിക്ഷകളും മൂലം ഉറപ്പു വരുത്തുകയും ചെയ്യുന്ന ലോക സംവിധാനം മനുഷ്യ രാശിയുടെ പ്രജനനത്തെ മാത്രം എന്തിനിങ്ങനെ എതിര്‍ക്കുന്നു? പേടിക്കുന്നു? തികഞ്ഞ, കറ തീര്‍ന്ന സ്വാര്‍ഥത, മുതലാളിത്ത മനശാസ്ത്രം എന്നല്ലാതെ എന്ത് പേരിട്ടു വിളിക്കും ഈ വിഡ്ഢിത്തത്തെ?!!

ഇനി ഈ കണക്ക് ഒന്ന് വായിച്ചു നോക്കൂ.. : 


The world's population is 6.8 billion,[4] and Earth's total area (including land and water) is 510 million square kilometers (197 million square miles).[5] Therefore the worldwide human population density is 6.8 billion ÷ 510 million = 13.3 per km² (34.5 per sq. mile). If only the Earth's land area of 150 million km² (58 million sq. miles) is taken into account, then human population density increases to 45.3 per km² (117.2 per sq. mile). This calculation includes all continental and island land area, including Antarctica. If Antarctica is also excluded, then population density rises to 50 people per km² (129.28 per sq. mile).[1] Considering that over half of the Earth's land mass consists of areas inhospitable to human inhabitation, such as deserts and high mountains, and that population tends to cluster around seaports and fresh water sources, this number by itself does not give any meaningful measurement of human population density. 




ഒഴിവു കിട്ടുമ്പോള്‍ പറഞ്ഞു ചിരിക്കാന്‍ സിംഹവാലന്‍ കുരങ്ങുകള്‍ക്ക് ഒരു പഴംകഥ!!



ഇപ്പോള്‍ കുഞ്ഞുങ്ങള്‍ രണ്ടു മതിയെന്നു തീരുമാനിക്കാം.

എന്നാല്‍ ഒരു പത്തു മുന്നൂറു വര്ഷം കഴിയുമ്പോഴോ?

അപ്പൊ ഈ രണ്ടു കുട്ടികളും ഒരു പ്രശ്നമാവും.
അപ്പൊ രണ്ടു പേര്‍ക്ക് ഒരു കുഞ്ഞു മതിയെന്ന് നിയമം കൊണ്ടുവരേണ്ടി വരും.

രണ്ടുപേര്‍ക്ക് ഒരു കുട്ടി വീതം മതിയെന്ന് തീരുമാനിക്കുന്നതോടെ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ കണക്ക് കൂട്ടി നോക്കീട്ടുണ്ടോ?


നമ്മുടെ തലമുറയില്‍ ഒരു കുട്ടി മതി
യെന്നു തീരുമാനിച്ചാല്‍:

ഇന്നത്തെ തലമുറയിലെ രണ്ടുപേരില്‍ നിന്നും ഉണ്ടാവുക ഒരു കുട്ടി.

എന്ന് പറഞ്ഞാല്‍ രണ്ടു കുടുംബങ്ങളില്‍ (നാല് പേരില്‍) നിന്ന് രണ്ടു പേര്‍ ഉണ്ടാകുന്നു. അടുത്ത തലമുറയിലേക്ക് കടക്കുമ്പോള്‍ തന്നെ പ്രശ്നം തുടങ്ങും.

എട്ടു വൃദ്ധര്‍ക്ക് നാല് മദ്ധ്യവയസ്ക്കരും അവര്‍ക്ക് രണ്ടു യുവാക്കളും അവര്‍ക്ക് താഴെ ഒരു കുഞ്ഞും.

അങ്ങിനെയുള്ളൊരു ലോകജനസംഖ്യയില്‍ അഞ്ചു കുഞ്ഞുങ്ങളും പത്തു യുവാക്കളും ഉണ്ടാവുമ്പോ ഇരുപതു മദ്ധ്യ വയസ്ക്കരും നാല്പതു വൃദ്ധരും ഉണ്ടാവും.


മൊത്തം ജനസംഖ്യ എഴുപത്തിയഞ്ചായാല്‍ അതില്‍ നാല്പതു പേര്‍ വൃദ്ധരായിരിക്കും. ബാക്കിയുള്ള മുപ്പത്തിയഞ്ചില്‍ ഇരുപതു പേര്‍ മദ്ധ്യവയസ്കരുമായിരിക്കും.

പത്തു യുവാക്കള്‍ ജോലി ചെയ്തു ബാക്കി അറുപത്തിയഞ്ചു പേരെ കൂടി സംരക്ഷിക്കണം.

ഇനി മദ്ധ്യവയസ്ക്കര്‍ക്ക് 
കൂടി ജോലിയുണ്ടെങ്കില്‍ മുപ്പതു പേര്‍ ഉല്‍പ്പാദകരും മൊത്തം എഴുപത്തിയഞ്ചു പേര്‍ ഉപഭോക്താക്കളും.

ഇതേ ഉല്‍പ്പാദന/ഉപഭോഗ അനുപാതത്തിലുള്ള ഒരു ലോക ജനസംഖ്യ സങ്കല്പ്പാതീതമാം വിധം സ്ഫോടനാത്മകമാണ്.

ജനസംഖ്യയുടെ അറുപത്തിയഞ്ചു ശതമാനം വരുന്ന വൃദ്ധപ്പടയെ സംരക്ഷിക്കാനും ചികിത്സിക്കാനും വേണ്ടി ഉള്ള ഒരു സംവിധാനമായി മാറും ലോക സമ്പദ്വ്യവസ്ഥ.

ഇതിലും അപകടകരമായ ഒരു കാര്യം എന്താണെന്നറിയാമോ?

ഈ അനുപാതത്തില്‍ ലോക ജനസംഖ്യ വീണ്ടും മുന്നോട്ടു പോയാല്‍ വളരെ ചുരുങ്ങിയ ഒരു കാല പരിധിക്കുള്ളില്‍, അതായത് ഒരു അഞ്ഞൂറ് വര്‍ഷത്തിനുള്ളില്‍ ലോക ജനസംഖ്യ ഇന്നത്തേതിന്റെ പത്തു ശതമാനമോ അതിലും കുറഞ്ഞതോ ആയി ചുരുങ്ങും.

പിന്നീടങ്ങോട്ടുള്ള കാലം ലോകത്തുള്ള ബാക്ടീരിയകളും സിംഹ വാലന്‍ കുരങ്ങുകളും ഒഴിവുകിട്ടുമ്പോ പറഞ്ഞു രസിക്കുന്ന ഒരു കടംകഥയായി മാറും മനുഷ്യവംശം.

നമ്മള്‍ ഇന്ന് ദിനോസറുകളെ കുറിച്ച് പറയാറുള്ള പോലെ അവര്‍ പറയും: "മനുഷ്യനെന്നൊരു വര്‍ഗ്ഗം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്നു" എന്ന്.